ഹിസ്ബുല്ലയ്ക്ക് സാമ്പത്തിക സഹായം; അറസ്റ്റിലായ 18 പേരെ 21 ദിവസം തടങ്കലിൽ വയ്ക്കാൻ ഉത്തരവ്

  • 18/11/2021

കുവൈത്ത് സിറ്റി: തീവ്രവാദ പ്രവർത്തനങ്ങൾക്കായി ഹിസ്ബുല്ലയ്ക്ക് സാമ്പത്തിക സഹായം നൽകിയെന്ന ആരോപണത്തെ തുടർന്ന് അറസ്റ്റിലായ  18 പേരെ 21 ദിവസം സെൻട്രൽ ജയിലിൽ തടങ്കലിൽ വയ്ക്കാൻ പബ്ലിക്ക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഈ കേസിലെ അന്വേഷണം തുടരുന്നുണ്ട്. അതേസമയം, അവർ ഇന്ന് ഡിറ്റെൻഷൻ റിന്യൂവൽ ജഡ്ജിന് മുന്നിൽ ഹാജരാൻ സാധ്യതയുണ്ട്. 

പ്രതികളെ തടവിലാക്കിയിരിക്കുന്ന നിയമപരമായ കാലയളവ് അനുസരിച്ച്, റിന്യൂവൽ ജഡ്ജിന് മുന്നിൽ ഹാജരാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു. പ്രോസിക്യൂഷൻ ഇപ്പോഴും ഈ കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. ഉടൻ തന്നെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News