ഷൂ മോഷ്ടിച്ചതിന് കുവൈത്തിൽ സേവനമനുഷ്ഠിക്കുന്ന യുഎസ് സൈനിക ഉദ്യോഗസ്ഥനെതിരെ നടപടി

  • 19/11/2021

കുവൈത്ത് സിറ്റി: യുഎസ് ആർമി സ്റ്റോറിൽ നിന്ന് ഒരു ജോടി സ്‌നീക്കറുകൾ മോഷ്ടിച്ചതിന് സൈനികനെ ശാസിച്ചു. കുവൈത്തിലെ ആരിഫ്ജാനിലെ റിസർവ് ക്യാമ്പിൽ ജോലി ചെയ്യുന്ന കേണലിനാണ് ഔദ്യോ​ഗിക കത്ത് ലഭിച്ചത്. ഉദ്യോ​ഗസ്ഥൻ തന്റെ പഴയ ഷൂ ബോക്സിലാക്കി വച്ച ശേഷം പുതിയവ കാലിൽ ധരിച്ച് സ്റ്റോറിൽ നിന്ന് പോവുകയായിരുന്നുവെന്ന് ആർമി ടൈംസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

നികുതിയിളവ് ഉള്ളതിനാൽ മാർക്കറ്റ് വിലയിലേക്കാൾ കുറഞ്ഞ നിരക്കിലാണ് യുഎസ് ആർമി സ്റ്റോറുകളിൽ സാധനങ്ങൾ വിൽക്കുന്നത്. ഉദ്യോ​ഗസ്ഥൻ മോഷ്ടിച്ച ഷൂവിന്റെ വില 45 ഡോളറാണ്. അദ്ദേഹത്തിന് ലഭിക്കുന്ന മാസ ശമ്പളം വച്ച് ഇത്തരത്തിൽ 191 പെയർ ഷൂസുകൾ വാങ്ങാമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
 

Related News