സ്വദേശികളുടെ ഹൗസിം​ഗ് ​ഗ്രാന്റിനായി ചെലവഴിച്ചത് 2.15 ബില്യൺ ദിനാർ

  • 19/11/2021

കുവൈത്ത സിറ്റി: കഴിഞ്ഞ 11 വർഷത്തിൽ ഹൗസിം​ഗ് ​ഗ്രാന്റായി കുവൈത്തി പൗരന്മാർക്ക് റെന്റ് അലവൻസായി ചെലവഴിച്ചത് 2.15 ബില്യൺ കുവൈത്തി ദിനാർ ആണെന്ന് ഔദ്യോ​ഗിക കണക്കുകൾ. ചില ഭവന പദ്ധതികൾ നടപ്പാക്കുന്നതിലെ കാലതാമസമാണ് 2020ൽ പൗരന്മാർക്കുള്ള റെന്റ് അലവൻസിനുള്ള ചെലവ് വർധിച്ചതിന് പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020ൽ റെന്റ് അലവൻസായി 227 മില്യൺ കുവൈത്തി ദിനാർ ആണ് ചെലവായത്. മുൻ സാമ്പത്തിക വർഷത്തിൽ ഇത് 218 ല്യൺ കുവൈത്തി ദിനാർ മാത്രമായിരുന്നു. 

കഴിഞ്ഞ വർഷങ്ങളിൽ വാർഷിക റെന്റ് അലവൻസ് റെക്കോർഡ് തലത്തിലേക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2010ൽ ഇത് 155 മില്യൺ ദിനാർ ആയി ഉയർന്നിരുന്നു. പത്ത് വർഷം പിന്നിട്ട് 2020ൽ എത്തുമ്പോൾ അത് 227 മില്യൺ ദിനാർ ആയിട്ടുമുണ്ട്. കൂടാതെ, സിവിൽ സർവ്വീസ് കമ്മീഷൻ അനുമതിയോടെ തീവ്രപരിചരണ വിഭാ​ഗം, അനസ്തേഷ്യ, എമർജെൻസി വിഭാ​ഗം ഡോക്ടർമാർക്ക് 500 കുവൈത്തി ദിനാർ ശമ്പള വർധനവും നൽകിയിരുന്നു

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News