രണ്ടാഴ്ചക്കിടെ തൊഴിലിനായി രജിസ്റ്റർ ചെയ്തത് 6,000 സ്വദേശികൾ

  • 19/11/2021

കുവൈത്ത് സിറ്റി: രണ്ടാഴ്ചക്കിടെ 6,000 കുവൈത്തികൾ തൊഴിലിനായി രജിസ്റ്റർ ചെയ്തുവെന്ന് സിവിൽ സർവ്വീസ് കമ്മീഷൻ അറിയിച്ചു. ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെയുള്ള കണക്കാണിത്. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യാൻ ആ​ഗ്രഹിക്കുന്ന കുവൈത്തികൾക്ക് രജിസ്റ്റർ ചെയ്യാനായി സിവിൽ സർവ്വീസ് കമ്മീഷൻ പ്രത്യേക സംവിധാനം തുറന്നിരുന്നു. ഇപ്പോൾ ലഭിച്ചിട്ടുള്ള അപേക്ഷകൾ സിവിൽ സർവ്വീസ് കമ്മീഷൻ തരം തിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.

വിവിധ സർക്കാർ വകുപ്പുകളുടെ ആവശ്യങ്ങൾക്കനുസരിച്ചും അപേക്ഷകരുടെ യോഗ്യതകളും സ്ഥാപനങ്ങളുടെ ആവശ്യങ്ങളും അടിസ്ഥാനമാക്കിയും ശരിയായ രീതിയിലാണ് അപേക്ഷകൾ തരംതിരിക്കുന്നത്. അപേക്ഷകർക്ക് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ട സ്ഥാപനങ്ങളുടെ പേരുകൾ സഹിതം അടുത്ത ആഴ്‌ചയുടെ തുടക്കത്തിൽ തന്നെ സന്ദേശങ്ങൾ ലഭിച്ച് തുടങ്ങുമെന്നും സിവിൽ സർവ്വീസ് കമ്മീഷൻ അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News