കുവൈത്തിൽ യുവതിയെക്കൊന്ന് അഴുക്കുചാലിൽ തള്ളി; രണ്ട് പേർ അറസ്റ്റിൽ

  • 19/11/2021

കുവൈത്ത് സിറ്റി: അഹമ്മദി പ്രദേശത്ത് അഴുക്കുചാലിൽ നിന്ന് മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രാവിലെയാണ് അഴുക്കുചാലിൽ നിന്ന് കുവൈത്തി പൗരയുടെ മൃതദേഹം കണ്ടെത്തിയത്. അറസ്റ്റിലായ രണ്ട് പേരും കുവൈത്തി പൗരന്മാരാണ്. ഇവർ രണ്ട് പേരും കൂടെ മൃതദേഹം അഴുക്കുചാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. അവസാനം വിളിച്ച കോളുകൾ പരിശോധിച്ചു. ഈ അന്വേഷണത്തിലാണ് ഏകദേശം അമ്പത് വയസ് പ്രായമുള്ള കുവൈത്തി പൗരനിലേക്ക് അന്വേഷണ ഉദ്യോ​ഗസ്ഥർ എത്തുന്നത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇയാൾ ഒപ്പമുണ്ടായിരുന്ന ആളിന് കുറിച്ചും വിവരം നൽകുകയായിരുന്നു. മൃതദേഹം കൊണ്ട് പോകാനായി ഉപയോ​ഗിച്ച കണ്ടെയ്നറുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News