ന്യൂനമർദ്ദം; കുവൈത്തിൽ മൂന്ന് ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

  • 19/11/2021

കുവൈത്ത് സിറ്റി: പടിഞ്ഞാറ് നിന്ന് ക്രമാനുഗതമായി മുന്നേറുന്ന ന്യൂനമർദ്ദം മൂലം മൂന്ന്‌  ദിവസം കുവൈത്തിൽ ഒറ്റപ്പെട്ട മഴയുണ്ടാകുമെന്ന കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനി, ഞായർ, തിങ്കൾ എന്നീ ദിവസങ്ങളിലാണ് മഴയ്ക്ക് സാധ്യയുള്ളത്. ഇന്ന് സാധാരണ നിലയിലുള്ള കാലാവസ്ഥ തന്നെയാണ് പ്രതീക്ഷപ്പെടുന്നതെന്ന് കാലാവസ്ഥ നിരീക്ഷകൻ അബ്‍ദുൾഅസീസ് അൽ ഖരാവി അറിയിച്ചു. മണിക്കൂറിൽ 06 മുതൽ 26 കിലോമീറ്റർ വരെ വോ​ഗത്തിൽ വീശുന്ന കാറ്റുണ്ടാകും.

രാത്രിയിൽ അൽപ്പം മേഘാവൃതമാകുമെങ്കിലും സാധാരണ നിലയിലുള്ള കാലാവസ്ഥയക്ക് തന്നെയാണ് സാധ്യത. 06 മുതൽ 22  കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശും. വൈകി ചെറിയ തോതിൽ മഴയും പെയ്തേക്കാം, 14 ഡി​ഗ്രി സെൽഷ്യസിനും 16 ഡി​ഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില പ്രതീക്ഷിക്കപ്പെടുന്നത്. നാളെ കാറ്റിന്റെ വേ​ഗത 10 മുതൽ 46 കിലോറ്റീർ വരെ ഉയർന്നേക്കാമെന്നും 26 ഡി​ഗ്രി സെൽഷ്യസിനും 28 ഡി​ഗ്രി സെൽഷ്യസിനും ഇടയിലാകും പരമാവധി താപനിലയെന്നും അൽ ഖരാവി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News