ആഗോള അഴിമതി പട്ടികയില്‍ കുവൈത്തിന് മെച്ചപ്പെട്ട സ്ഥാനം.

  • 19/11/2021

കുവൈത്ത് സിറ്റി : ആഗോളതലത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ  പട്ടിക  പുറത്തുവന്നു. ആഗോള അഴിമതി അവബോധ സൂചികയില്‍ കുവൈത്തിന്‍റെ  സ്ഥാനം 83-മതാണ്. കഴിഞ്ഞ തവണ 95-മത്തെ സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്. പട്ടികയില്‍ അയല്‍രാജ്യമായ  യുഎഇ 54-മത്തെ സ്ഥാനത്താണ്.  ഒമാൻ ഗൾഫിൽ മൂന്നാമതും ആഗോളതലത്തിൽ 114-ാം സ്ഥാനത്തും സൗദി അറേബ്യ ആഗോളതലത്തിൽ 121-ാം സ്ഥാനത്തും ഖത്തറും ബഹ്‌റൈനും യഥാക്രമം 123, 138 സ്ഥാനത്തും എത്തി. 194 രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

കമ്പനികളും സർക്കാരും തമിലുള്ള കരാര്‍ നടപ്പാക്കുന്നതില്‍  കുവൈത്ത് 51 പോയിന്റുകൾ നേടിയപ്പോള്‍ സുതാര്യതയില്‍ 38 പോയിന്റുകൾ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.  കഴിഞ്ഞ പത്ത് വർഷമായി വെനസ്വേല, തുർക്കി, പോളണ്ട്, ഹംഗറി തുടങ്ങിയ രാജ്യങ്ങളിൽ കൈക്കൂലി  വര്‍ദ്ധിച്ചതായും അന്തരീക്ഷം ഏറെ വഷളായാതായും ട്രേസ് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. അതോടപ്പം അമേരിക്കയിലും ബിസിനസ്സ് കൈക്കൂലി വ്യാപകമാവുകയാണ് ട്രേസ് വ്യക്തമാക്കി. അതിനിടെ റാങ്കിങ് മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ കൈകൊണ്ട നടപടികളുടെ ഫലമാണ് ഈ നേട്ടമെന്ന് കുവൈത്ത്  അധികൃതര്‍ അറിയിച്ചു

ട്രേസ് ഫൗണ്ടേഷൻ തയ്യാറാക്കിയ പട്ടികയില്‍ ഡെൻമാർക്ക്, നോർവേ, ഫിൻലാൻഡ്, സ്വീഡൻ, ന്യൂസിലാൻഡ് എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് അ​ഴി​മ​തി കു​റ​ഞ്ഞ രാ​ജ്യ​ങ്ങ​ൾ. ഒരോ രാജ്യത്തിനും പൂജ്യം മുതല്‍ 100വരെയാണ് പോയന്‍റ് കൊടുക്കുന്നത്. പൂജ്യം ഏറ്റവും അഴിമതി കൂടിയതും 100 ഏറ്റവും അഴിമതി മുക്തവും എന്നതാണ് കണക്ക്. വടക്കൻ കൊറിയ, തുർക്ക്മെനിസ്ഥാൻ, വെനസ്വേല, എറിത്രിയ എന്നീ രാജ്യങ്ങളാണ് കൈക്കൂലി ഏറ്റവും കൂടിയ രാജ്യങ്ങള്‍.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News