ചരിത്ര നിമിഷം: അന്റാർട്ടിക്കയിൽ കൂറ്റൻ വാണിജ്യ വിമാനമിറക്കി

  • 25/11/2021
ചരിത്രത്തിലാദ്യമായി അന്റാർട്ടിക്കയിൽ കൂറ്റൻ വാണിജ്യ വിമാനമിറക്കി. വാണിജ്യ വിമാനമായ എ340 ആണ് അന്റാർട്ടിക്കയിലെ മഞ്ഞുപാളികൾക്ക് മുകളിൽ ലാൻഡ് ചെയ്തത്. ചരിത്ര നിമിഷത്തിന്റെ ഏഴ് മിനിറ്റ് നീളുന്ന വീഡിയോ ഓൺലൈനിൽ വൈറലാണ്.

ദക്ഷിണാഫ്രിക്കിയിലെ കേപ്ടൗണിൽ നിന്ന് അഞ്ച് മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് പൈലറ്റ് കാർലോസ് മിർപുരിയും സംഘവും അന്റാർട്ടിക്കയിലെത്തിയത്.

അപകടത്തിനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് തന്നെ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയ ശേഷമായിരുന്നു ലാൻഡിംഗ്. വിമാനം റൺവേയിൽ നിന്നും വഴുതി മാറാതിരിക്കാൻ 10,000 അടി വലിപ്പമുള്ള റൺവേയും സജ്ജീകരിച്ചിരുന്നു.

Related News