യുനെസ്കോ എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനം കുവൈത്തിന്

  • 27/11/2021

കുവൈത്ത് സിറ്റി: യുണൈറ്റഡ് നേഷൻസ് എഡ്യൂക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (യുനെസ്കോ) എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കുവൈത്ത് വിജയിച്ചതായി രാജ്യാന്തര സംഘടനയിലേക്കുള്ള കുവൈത്തിന്റെ സ്ഥിരം പ്രതിനിധി ഡോ. ആദം അൽ മുല്ല അറിയിച്ചു. എക്സിക്യൂട്ടീവ് കൗൺസിലിന്റെ പാരീസിൽ ചേർന്ന ആദ്യ യോ​ഗത്തിലാണ് അറബ് ​ഗ്രൂപ്പിലെ അം​ഗങ്ങളുടെ ശുപാർശയോടെ കുവൈത്തിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാനായത്.

കുവൈത്തിൽ വിശ്വാസം അർപ്പിച്ചതിനും പിന്തുണച്ചതിനും എക്സിക്യൂട്ടീവ് കൗൺസിലിലെ അം​ഗങ്ങൾക്ക് ഡോ. ആദം അൽ മുല്ല നന്ദി പറഞ്ഞു. വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്കാരിക മേഖലകളിലെ അന്താരാഷ്ട്ര സഹകരണത്തിലൂടെ പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനുമായി പ്രവർത്തിക്കാനും കുവൈത്ത് താത്പര്യപ്പെടുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. 2025 വരെയാണ് കുവൈത്തിന് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തുടരാനാവുക.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News