സുലൈബിയിൽ ജീർണിച്ച നിലയിലുള്ള പകുതി മൃതദേഹം കണ്ടെത്തി

  • 27/11/2021

കുവൈത്ത് സിറ്റി: സുലൈബിയിൽ ഡയറി ഫാമിന് അടുത്ത് നിന്ന് ജീർണിച്ച നിലയിലുള്ള പകുതി മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ അ‍ജ്ഞാതമായ ഒരു വസ്തു സുലൈബിയിൽ കണ്ടെത്തിയതായി ഒരു പൗരൻ ആഭ്യന്തര മന്ത്രാലയ ഓപ്പറേഷൻസ് വിഭാ​ഗത്തിൽ വിളിച്ച് അറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോൾ അഴുകിയ തലയുള്ള അസ്ഥികൂടമാണ് ജഹ്റ സെക്യൂരിട്ടി ഡയറക്ടറേറ്റ് അധികൃതർ  കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയതിന് 20 മീറ്റർ അകലെ നിന്ന് എല്ലുകളും കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക്ക് വിദ​ഗ്ധർ സംഭവ സ്ഥലത്ത് എത്തി പരിശോധനകൾ നടത്തി. കുറേ മാസങ്ങൾക്ക് മുമ്പ് മരണപ്പെട്ടയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് ഫോറൻസിക്ക് ഡോക്ടർ പറഞ്ഞത്. ആരുടെയാണ് മൃതദേഹം എന്ന് കണ്ടെത്താനുള്ള പരിശോധനകൾക്കായി ഫോറൻസിക്ക് മെഡിസിൻ വിഭാ​ഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. ക്രിമിനൽ കേസെടുത്ത് അധികൃതർ അന്വേഷണം ആരംഭിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News