കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് ഫീസായി ലഭിച്ചത് 53 മില്യൺ ദിനാർ

  • 27/11/2021

കുവൈത്ത് സിറ്റി: ആറ് വർഷത്തിനിടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഫീസായി 53 മില്യൺ ദിനാർ ലഭിച്ചുവെന്ന് കണക്കുകൾ. ധനമന്ത്രാലയമാണ് ഈ കണക്കുകൾ പുറത്ത് വിട്ടത്. കൊവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയ 2020-21 സാമ്പത്തിക വർഷത്തിലാണ് ഏറ്റവും കുറവ് തുക ഫീസിനത്തിൽ ലഭിച്ചത്, 2 മില്യൺ ദിനാർ.

അതേ സമയം, കൊവിഡ് ഭീഷണിക്ക് തൊട്ടുമുമ്പ് 2019 -20 സാമ്പത്തിക വർഷത്തിൽ 11 മില്യൺ ദിനാർ ഫീസിനത്തിൽ ലഭിച്ചു. ഏറ്റവും കൂടുതൽ തുക ലഭിച്ച വർഷവും ഇത് തന്നെയാണ്. 20l8-19 വർഷത്തിൽ 10.74 മില്യൺ ദിനാറും 2017-18 വർഷത്തിൽ 10.5 മില്യൺ ദിനാറും ലഭിച്ചു. 2015-16 ൽ 9.04 മില്യൺ ദിനാറാണ് ഫീസിനത്തിൽ ലഭിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News