കുവൈത്തിൽ 40 വർഷമായി ആൾത്താമസമില്ലാത്ത വീടിന് തീപിടിച്ചു; പരിശോധനയിൽ സംശയാസ്ദമായ വസ്തുക്കൾ കണ്ടെത്തി

  • 27/11/2021

കുവൈത്ത് സിറ്റി: സുറാ പ്രദേശത്ത് 40 വർഷമായി ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് സെക്യൂരിട്ടി ഉദ്യോ​ഗസ്ഥർ സംശയാസ്ദമായ വസ്തുക്കൾ കണ്ടെത്തി. സുറാ പ്രദേശത്ത് ചെറിയ തീപിടിത്തമുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ ഉദ്യോ​ഗസ്ഥരും അ​ഗ്നിശമന സേനയും സ്ഥലത്ത് എത്തുന്നത്. തീ അണയ്ക്കവേ ആണ് സംശയാസ്പദമായ വസ്തു നിറച്ച ആദ്യ ബാ​ഗ് ലഭിക്കുന്നത്. എന്നാൽ, 17 മീറ്റർ നീളമുള്ള മാൻഹോൾ ആയതിനാൽ സുരക്ഷാ ഉദ്യോ​ഗസ്ഥർ ആദ്യം താഴേക്ക് ഇറങ്ങാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇത് നീക്കം ചെയ്യുകയായിരുന്നു. 

നാല് മണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് ബാക്കിയുള്ള ബാ​ഗുകളും പുറത്തെടുത്തത്. അഞ്ച് കിലോ വരുന്ന 113 ബാ​ഗുകളാണ് കണ്ടെത്തിയിട്ടുള്ളത്. ഹെർബൽ പദാർത്ഥം രാസവസ്തുവാണെന്നാണ് പ്രാഥമിക സംശയിക്കുന്നത്. നൈലോൺ ബാ​ഗുകളിൽ വളരെ സുരക്ഷിതമായാണ് ബാ​ഗുകൾ വച്ചിരുന്നത്. 2020 അവസാനം നിർമ്മിച്ചതെന്നും 2022 അവസാനം വരെ ഉപയോ​ഗിക്കാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടെത്തിയ വസ്തു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News