കൊവിഡ് പുതിയ വകഭേദം; വാക്സിൻ എടുക്കണമെന്നും ജാ​ഗ്രത പാലിക്കണമെന്നും അൽ ജറല്ലാഹ്

  • 27/11/2021

കുവൈത്ത് സിറ്റി: കൊവിഡിനെയും അതിന്റെ പുതിയ വകഭേദങ്ങളെയും നേരിടാനുള്ള മാർ​​​​ഗം എല്ലാവരും വാക്സിൻ സ്വീകരിക്കലും ആഗോളതലത്തിൽ എല്ലാം മാറുന്നത് വരെ ജാ​ഗ്രത പുലർത്തലുമാണെന്ന് കൊറോണ ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലാഹ് പറഞ്ഞു. പൊതുജനാരോഗ്യ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നതിനായി ആരോഗ്യ വിഭാ​ഗം നിർദേശിക്കുന്നത് പോലെ വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

ആരോ​ഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ കമ്മിറ്റി അം​ഗം ഡോ. ഖാലിദ് അൽ സൈദും വാക്സിൻ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് ഓർമ്മിപ്പിച്ചത്. പുതിയ കൊവിഡ് വകഭേദത്തെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമോ അല്ലാതെയോ ആയിക്കൊള്ളട്ടെ, ഡെൽറ്റയേക്കാൾ വ്യാപനശേഷി ഉള്ളതോ അല്ലാത്തതോ ആയിക്കൊള്ളട്ടെ എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News