കൊവിഡ് വാക്സിന്റെ മൂന്നാം ഡോസ് യാത്രയ്ക്കുള്ള വ്യവസ്ഥയാക്കില്ലെന്ന് കുവൈറ്റ് ആരോഗ്യ വൃത്തങ്ങൾ

  • 27/11/2021

കുവൈത്ത് സിറ്റി: മൂന്നാം ഡോസ് വാക്സിൻ എടുക്കുന്നത് യാത്രയ്ക്കുള്ള വ്യവസ്ഥ ആക്കാനുള്ള സാഹചര്യമുണ്ടെന്നുള്ള റിപ്പോർട്ടുകൾ തള്ളി ആരോഗ്യ വൃത്തങ്ങൾ. കുവൈത്തിൽ തുടർച്ചയായി തീവ്രപരിചരണ വിഭാഗത്തിൽ പുതിയ കേസുകളോ വൈറസ് മൂലമുള്ള പുതിയ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതോടെ കൊവിഡ്  നിയന്ത്രണത്തിൽ ആയി എന്ന പ്രതീക്ഷിക്കപ്പെടുന്നത്.

ഓരോ രാജ്യത്തെയും കൊവിഡ് സാഹചര്യവും ആഗോളതലത്തിലുള്ള മഹാമാരിയുടെ പാതയും  ആശ്രയിച്ചാണ് യാത്രയും മൂന്നാം ഡോസ് വാക്സിനും സ്വീകരിക്കുന്നതും  തമ്മിലുള്ള ബന്ധമെന്നും ആരോഗ്യ വൃത്തങ്ങൾ പറഞ്ഞു.

അതേസമയം, മഹാമാരിയുടെ തുടക്കം മുതൽ അഞ്ച് മില്യണിൽ കൂടുതൽ ശ്രവ പരിശോധന കുവൈത്തിൽ നടന്നതായി യൂണിഫൈഡ് ഗൾഫ് റിപ്പോർട്ട് വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News