9 ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാൻ കുവൈറ്റ് ക്യാബിനറ്റ് തീരുമാനം

  • 27/11/2021

കുവൈറ്റ് സിറ്റി :9 ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള വിമാനസർവീസ് കുവൈറ്റ് നിർത്തിവച്ചതായി ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു. "ദക്ഷിണാഫ്രിക്ക - നമീബിയ - ബോട്‌സ്വാന - സിംബാബ്‌വെ - മൊസാംബിക് - ലെസോത്തോ - എസ്‌വാറ്റിനി - സാംബിയ - മലാവി" എന്നീ രാജ്യങ്ങളുമായുള്ള വിമാന സർവീസ് നിർത്തിവയ്ക്കാനാണ് കുവൈറ്റ് ക്യാബിനറ്റ് തീരുമാനം. 


ഈ രാജ്യങ്ങളിൽ  നിന്ന് വരുന്ന പൗരന്മാർക്ക് 7 ദിവസത്തേക്ക് ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ബാധകമാക്കാനും,   എത്തിച്ചേരുമ്പോഴും ആറാം ദിവസത്തിലും പിസിആർ പരിശോധന നടത്താനും  ഇന്ന് ചേർന്ന മന്ത്രിമാരുടെ കൗൺസിൽ തീരുമാനിച്ചു,

ഈ രാജ്യത്തുനിന്ന് വരുന്ന പൗരന്മാർ കുറഞ്ഞത് 14 ദിവസമെങ്കിലും മറ്റൊരു രാജ്യത്ത് താമസിച്ചാൽ മാത്രമേ കുവൈത്തിലേക്ക് പ്രവേശനമുള്ളന്നും   മന്ത്രിമാരുടെ കൗൺസിൽ വ്യക്തമാക്കി. 

അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ, പ്രത്യേകിച്ച് വൈറസിന്റെ പുതിയ പരിവർത്തനം പ്രത്യക്ഷപ്പെട്ട രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് കൗൺസിൽ പൗരന്മാരോട് ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News