പുതിയ വകഭേദം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് റിക്രൂട്ട്മെന്റിന് വിലക്ക്; പ്രതികരിച്ച് കുവൈത്ത് മാൻപവർ അതോറിറ്റി

  • 28/11/2021

കുവൈത്ത് സിറ്റി: ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ അവിടെ നിന്നുള്ളവർക്ക് വർക്ക് പെർമിറ്റ് നൽകുന്നത് നിർത്തുമോ എന്ന ചോദ്യത്തിന് പ്രതികരണവുമായി മാൻപവർ അതോറിറ്റി. ഈ സാഹചര്യത്തിൽ തീരുമാനങ്ങൾ എല്ലാം കൊവിഡിനെ നേരിടുന്നതിനുള്ള മന്ത്രിതല ഉന്നത കമ്മറ്റിക്കാണെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ ഉൾപ്പെടെ ഉൾക്കൊള്ളുന്ന കമ്മറ്റി ഇത്തരത്തിൽ എപ്പോൾ തീരുമാനം എടുത്താലും അതോറിറ്റി അടിയന്തരമായി എൻട്രി വിസകൾ നൽകുന്നത് നിർത്തിവയ്ക്കാനുള്ള സർക്കുലർ പുറപ്പെടുവിക്കും.

അതേസമയം, സോഷ്യൽ കെയർ ഹോമുകളുടെ സമുച്ചയത്തിൽ പ്രവേശിക്കുന്നതിന് പുതിയ നിയന്ത്രണങ്ങളും മുൻകരുതലുകളും ഏർപ്പെടുത്തുന്നത് രാജ്യത്തെ ആരോഗ്യ വിഭാ​ഗത്തിന്റെ നിർദേശങ്ങൾ അനുസരിച്ചാണെന്ന് സാമൂഹ്യകാര്യ മന്ത്രി മുസ്സലം അൽ സുബൈ പ്രതികരിച്ചു. ഇപ്പോഴും മാസ്ക്ക് ധരിക്കുക, സാനിറ്റൈസർ ഉപയോ​ഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ കെയർ ഹോമുകളിൽ പാലിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News