ഒമിക്രോണെ നേരിടാൻ കുവൈത്ത് തയാറെടുക്കുന്നു; കോവിഡ് സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കാൻ ആരോ​ഗ്യ മന്ത്രാലയം

  • 28/11/2021

കുവൈത്ത് സിറ്റി: ആഫ്രിക്കയിലെ ചില രാജ്യങ്ങളിൽ ജനിതക മാറ്റം വന്ന പുതിയ കൊവിഡ് വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചതോടെ അതിനെ നേരിടാനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം. ഒമിക്രോണെ നേരിടാനുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് ആരോ​ഗ്യ മന്ത്രി ഡോ. ബാസൽ അൽ സബായുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു. കൊറോണയെ നേരിടുന്നതിനുള്ള ഉന്നത കമ്മിറ്റിക്ക് ആരോ​ഗ്യ മന്ത്രാലയം ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. 

ഒമിക്രോൺ സ്ഥിരീകരിച്ച രാജ്യത്ത് നിന്ന് വരുന്നവർക്ക് കൂടുതലായി ശ്രദ്ധ നൽകണമെന്ന് ശുപാർശയിൽ പറയുന്നു. കൂടാതെ ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും മുൻകരുതൽ നടപടികൾ ഉൾപ്പെടെ ഏറ്റവും കർശമായ നിലയിലേക്ക് വീണ്ടും മടങ്ങണമെന്നും ആരോ​ഗ്യ മന്ത്രാലയം നിർദേശിക്കുന്നുണ്ട്. വാക്സിൻ എടുക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചാണ് കൊവിഡ് ഉപദേശക കമ്മിറ്റി തലവൻ ഡോ. ഖാലിദ് അൽ ജറല്ലായും ഓർമ്മിപ്പിച്ചത്. ഒറിജിനൽ വൈറസിനേക്കാൾ 500 ശതമാനം പ്രഹരശേഷിയുള്ളതാണ് ഒമിക്രോൺ എന്നാണ് വിലയിരുത്തൽ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News