സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിമിന് വിരുന്നൊരുക്കി സ്പെയിനിലെ കുവൈറ്റ് അംബാസഡർ

  • 28/11/2021

കുവൈത്ത് സിറ്റി : കു​വൈ​ത്ത്​ പാ​ർ​ല​മെൻറ്​ സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിമിന് വിരുന്നൊരുക്കി സ്പെയിനിലെ കുവൈറ്റ് അംബാസഡർ.  ഇ​ൻ​റ​ർ പാ​ർ​ല​മെൻറ​റി യൂ​നി​യ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ പങ്കെടുക്കുവാന്‍ വേണ്ടി സ്​​പെ​യി​നി​ലെ മാ​ഡ്രി​ഡി​ൽ എത്തിയതായിരുന്നു മ​ർ​സൂ​ഖ്​ അ​ൽ ഗാ​നിം. ന​വം​ബ​ർ 25 മു​ത​ൽ 30 വ​രെ​യാ​ണ്​ സ​മ്മേ​ള​നം. 

സ്പീക്കറെ കൂ​ടാ​തെ ഹ​മ​ദ്​ അ​ൽ മ​ത​ർ, സ​ൽ​മാ​ൻ അ​ൽ ആ​സ്​​മി, ഉ​സാ​മ അ​ൽ ഷാ​ഹീ​ൻ എ​ന്നീ എം.​പി​മാ​രും പാ​ർ​ല​മെൻറ്​ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ആ​ദി​ൽ അ​ൽ ലു​ഗാ​നി​യു​മാ​ണ്​ കു​വൈ​ത്ത്​ പ്ര​തി​നി​ധി സം​ഘ​ത്തി​ലു​ള്ള​ത്.കുവൈറ്റ് അംബാസഡർ ഇയാദ അൽ സെയ്ദി സംഘടിപ്പിച്ച അത്താഴ വിരുന്നില്‍  നാഷണൽ അസംബ്ലി സെക്രട്ടറി ജനറലായ അദെൽ അൽ ലൗഘാനി, ജിസിസി രാജ്യങ്ങളുടെ അംബാസഡർമാർ എന്നീവരും പങ്കെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News