സ്നാപ്ചാറ്റിൽ ഫോളവേഴ്സിനെ കൂട്ടാൻ കിടപ്പറ ദൃശ്യങ്ങൾ കാമുകന് അയച്ച് നൽകി; യുവതിക്ക് കുവൈത്തിൽ രണ്ട് വർഷം തടവ്

  • 07/12/2021

കുവൈത്ത് സിറ്റി: ഭർത്താവുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ കാമുകന് അയച്ച് കൊടുത്ത സംഭവത്തിൽ കുവൈത്തി പൗരയ്ക്ക് ശിക്ഷ വിദിച്ച് കാസേഷൻ കോടതി. രണ്ട് വർഷം തടവും 5,000 ദിനാർ പിഴയുമാണ് ചുമത്തിയിട്ടുള്ളത്. വീഡിയോ സ്നാപ്ചാറ്റിൽ പോസ്റ്റ് ചെയ്ത് ഫോളവേഴ്സിന്റെ എണ്ണം കൂട്ടാനും അതുവഴി തുടർച്ചയായി പണം സമ്പാദിക്കുന്നതിനും വേണ്ടിയാണ് സ്ത്രീ കാമുകന് ദൃശ്യങ്ങൾ അയച്ച് നൽകിയത്. 2019 മുതൽ 2020 ഒക്ടോബർ വരെയുള്ള കാലയളവിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും പോസ്റ്റ് ചെയ്തതായാണ് പബ്ലിക് പ്രോസിക്യൂഷൻ സ്ത്രീക്കും കാമുകനുമെതിരെ ചുമത്തിയിട്ടുള്ള കുറ്റം. 

സ്‌നാപ്ചാറ്റിലെ “ഈവ്സ് വേൾഡ്” അക്കൗണ്ടിന്റെ ഉടമയായ സ്ത്രീ തന്റെ ഭർത്താവിനെ സമ്മതമില്ലാതെ കിടപ്പറ ദൃശ്യങ്ങൾ പകർത്തിയതായി സമ്മതിച്ചിട്ടുണ്ട്. ഫോളവേഴ്സിന്റെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി ഈ വീഡിയോകളും ചിത്രങ്ങളും അക്കൗണ്ടിൽ പോസ്റ്റ് ചെയ്യാൻ കാമുകന് അയച്ച് നൽകുകയായിരുന്നുവെന്നും സ്ത്രീ പറഞ്ഞു. സ്ത്രീക്കൊപ്പം കാമുകനും കോടതി അഞ്ച് വർഷം കഠിന തടവും 5,000 കെഡി പിഴയും വിധിച്ചിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News