മലപ്പുറത്ത് ഓട്ടോ താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

  • 19/12/2021

മലപ്പുറം: ആനക്കയത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ മൂന്നു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. 4 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46), സഹോദരന്‍ ഉസ്മാന്‍ (36), ഉസ്മാന്റെ ഭാര്യ സുലൈഖ (33), ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍മൂച്ചി ഹസന്‍ കൂട്ടി(53) എന്നിവരാണ് മരിച്ചത്. ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികള്‍ക്കാണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് ഒന്നോടെ ആയിരുന്നു അപകടം നടന്നത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം.

Related News