ഇന്ത്യന്‍ ബഹിരാകാശ യാത്രികന്‍ ശുഭാംശു ശുക്ല ഉള്‍പ്പെട്ട ആക്സിയം 4 ( Axiom Mission 4) ബഹിരാകാശ ദൗത്യം ഇന്ന്. ശുഭാംശു അടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകവുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്‌സ് 39-എയില്‍ നിന്ന് കുതിച്ചുയര്‍ന്നു.
എല്ലാം ദൈവത്തിന്റെ അനുഗ്രഹമെന്ന് ശുഭാംശുവിന്റെ പിതാവ് ശംഭുദയാല്‍ ശുക്ല പറഞ്ഞു. ഉത്തര്‍ പ്രദേശിലെ ലഖ്‌നൗവില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസിത് ഭാരത് എന്നതിലേക്കുള്ള ചവിട്ടുപടിയാണ് ശുഭാംശുവിന്റെ ഈ നേട്ടെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. നാളെ വൈകുന്നേരം നാലരയോടെ പേടകം ബഹിരാകാശനിലയത്തില്‍ ഡോക്ക് ചെയ്യും.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?