കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി

  • 21/12/2021

കോഴിക്കോട്: നന്മണ്ടയിൽ കാണാതായ യുവതിയുടെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി. പാറക്കുഴിയിൽ രഗീഷിൻറെ ഭാര്യ ശിശിര (23) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെയാണ് ശിശിരയെ കാണാതായത്. 

ശിശിരയെ കാണാതായതിന് പിന്നാലെ രഗീഷിൻറെ അച്ഛൻ പൊലീസിൽ പരാതി നൽകിയിരുന്നു. രാവിലെ മുതൽ നാട്ടുകാരും ഫയർ ആൻറ് റെസ്ക്യു ഫോഴ്സും മുങ്ങൽ വിദഗ്ധരും പരലാട് ക്വാറിയിൽ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ശിശിരയുടെ മൊബൈൽ ഫോണും ചെരിപ്പും ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ക്വാറിയിൽ തെരച്ചിൽ ആരംഭിച്ചത്. സ്ഥലത്ത് ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു. 

Related News