ഇന്റർനെറ്റ് ഉപയോ​ഗം; ലോകത്ത് ഏഴാം സ്ഥാനത്ത് കുവൈത്ത്

  • 24/12/2021

കുവൈത്ത് സിറ്റി: ഇന്റർനെറ്റ് ഉപയോ​ഗത്തിന്റെ കാര്യത്തിൽ ലോകത്ത് ഏഴാം സ്ഥാനത്ത് കുവൈത്ത്. ഇന്റർനെറ്റ് ഉപയോഗത്തിന്റെ കാര്യത്തിൽ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോ​ഗിക്കുന്ന വ്യക്തികളുടെ എണ്ണത്തിലാണ് കുവൈത്ത് ആദ്യ പത്തിൽ എത്തിയത്. ഖത്തറിലെ നോർത്ത് വെസ്റ്റേൺ തയാറാക്കിയ പഠനം യുഎസ് ന്യൂസ് ആണ് പബ്ലിഷ് ചെയ്തത്. മിഡിൽ ഈസ്റ്റ്, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ ജനസംഖ്യയുടെ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ ആധിപത്യം സ്ഥാപിച്ചതായി പഠനം പറയുന്നു. 

2020ൽ കുവൈത്തിലെ ജനസംഖ്യയുടെ 98.6 ശതമാനവും ഇന്റർനെറ്റ് ഉപയോ​ഗിക്കുന്നതായാണ് കണക്ക്. ഗൾഫ് മേഖലയിലെ മൂന്ന് രാജ്യങ്ങൾ അവരുടെ ജനസംഖ്യയിലെ ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം മുഴുവൻ ശതമാനത്തിനടുത്തെത്തിച്ചു. 100 ശതമാനമായ യുഎഇയെ കൂടാതെ ഖത്തർ 99.65 ശതമാനം, ബഹറൈൻ 99.54 ശതമാനം എന്നി​ങ്ങനെയാണ് കണക്കുകൾ. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ നിന്ന് യുഎസ് ഉൾപ്പെട്ടിട്ടില്ല. യുഎഇ തന്നെയാണ് ആ​ഗോള തലത്തിൽ പട്ടികയിൽ ഒന്നാമത് എത്തിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News