റിഫൈനറി അപകടം; ഉപപ്രധാനമന്ത്രിയും ഇന്ത്യൻ സ്ഥാനപതിയും പരുക്കേറ്റവരെ സന്ദര്‍ശിച്ചു.

  • 14/01/2022

കുവൈറ്റ് സിറ്റി : കുവൈത്ത് നാഷനല്‍ പെട്രോളിയം കമ്പനിയുടെ അഹമ്മദി തുറമുഖ റിഫൈനറിയിലെ ഗ്യാസ് ദ്രവീകരണ പ്ലാന്റിന്റെ അറ്റകുറ്റപ്പണിക്കിടെയുണ്ടായ തീപിടിത്തത്തിൽ 2 പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  

അറബി എനെർട്ടക്  കമ്പിനിയിലെ മെയിന്റെറന്‍സ് ജീവനക്കാരണ് മരണമടഞ്ഞത്. ലഭ്യമായ വിവരപ്രകാരം ഒരു തമിഴ്‌നാട് സ്വദേശിയും നോര്‍ത്ത് ഇന്ത്യനുമാണ് മരണമടഞ്ഞത്. സംഭവത്തില്‍ പത്തോളം ജീവനക്കാര്‍ക്ക്  പരുക്കേറ്റിട്ടുണ്ട്.

ഇതില്‍ ഗുരുതര പുരക്കേറ്റവരെ  അല്‍ ബാബ്‌ടൈന്‍ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ അദാന്‍ ആശുപത്രി, സമീപ ക്ലിനിക്കുകളിലേക്കും മാറ്റിയിട്ടുണ്ട്. ഷട്ട്ഡൗണ്‍ ജോലികള്‍ നടന്ന് വരവേ ഇന്ന് രാവിലെയാണ് അപകടം. 

കുവൈത്ത് ഉപപ്രധാനമന്ത്രിയും എണ്ണ-വൈദ്യുതി വകുപ്പ് മന്ത്രിയുമായ ഡോ.മുഹമ്മദ് അബ്ദുല്‍ അലതേഫ് അല്‍-ഫാരിസും  ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജും അല്‍ ബാബ്‌ടൈന്‍ ആശുപത്രിയിലെത്തി പരുക്കേറ്റവരെ  സന്ദര്‍ശിച്ചു. ഇന്ത്യൻ പൗരന്മാരുടെ ദൗർഭാഗ്യകരമായ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും,  സാധ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പുനൽകുന്നതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഇന്ത്യൻ സ്ഥാനപതി ആശംസിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News