റിഫൈനറിയിലെ തിപിടിത്തം; അന്വേഷണ കമ്മിറ്റിയെ നിയോ​ഗിച്ചെന്ന് ഓയിൽ മന്ത്രി

  • 15/01/2022

കുവൈത്ത് സിറ്റി: അഹമ്മദി റിഫൈനറിയിലുണ്ടായ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഉന്നത തല പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയോ​ഗിച്ചതായി ഓയിൽ, വൈദ്യുതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് അറിയിച്ചു. ഏതെങ്കിലും തരത്തിൽ എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെയെന്ന് സമിതി അന്വേഷിക്കും. കൂടാതെ ഭാവിയിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാകാതിരിക്കാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള ശുപാർശകൾ മന്ത്രിക്കും പെട്രോളിയം കോർപ്പറേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും നൽകുകയും ചെയ്യും. 

അന്വേഷണ റിപ്പോർട്ട് അനുസരിച്ചാകും നടപടികൾ സ്വീകരിക്കുക എന്ന മന്ത്രി അറിയിച്ചിട്ടുണ്ട്. യൂണിറ്റിന്റെ വാൽവുകളിലൊന്ന് മാറ്റിസ്ഥാപിക്കുന്നതിനിടെയാണ് കമ്പനിയുടെ മിന അൽ അഹമ്മദി റിഫൈനറിയിലെ ഗ്യാസ് ലിക്വിഫാക്ഷൻ യൂണിറ്റ് നമ്പർ 32-ൽ ഇന്നലെ രാവിലെ തീപിടിത്തമുണ്ടായത്. കെഎൻപിസി അഗ്നിശമന സേനാംഗങ്ങൾക്ക് അതിവേ​ഗം പൂർണ്ണമായും തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. 

വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ  തമിഴ്‌നാട്ടിൽ നിന്നുള്ള സിക്കന്തൂർ കസാലി മരൈകയാറും ഒഡീസയിൽ നിന്നുള്ള ഹരി ചന്ദ്ര റെഡ്ഡി കോണയും മരണപ്പെട്ടിരുന്നു.  പരിക്കേറ്റ 10 പേർക്ക് പുറമെ മൂന്ന് പേർ ആശുപത്രി വിട്ടു. ബാക്കിയുള്ളവർ ഇപ്പോഴും ചികിത്സയിലാണ്.  പരിക്കേറ്റവരെ കുവൈത്തിലുള്ള ഇന്ത്യൻ സ്ഥാനപതിക്കൊപ്പം മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് അൽ ബാബ്റ്റെയ്ൻ സെന്ററിലെത്തി സന്ദർശിച്ചു. ഇന്ത്യൻ പൗരന്മാരുടെ ദൗർഭാഗ്യകരമായ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും,  സാധ്യമായ എല്ലാ വൈദ്യസഹായവും ഉറപ്പുനൽകുന്നതോടൊപ്പം, പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഇന്ത്യൻ സ്ഥാനപതി ആശംസിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News