യാത്രാ ഡിമാൻഡ് 70 ശതമാനം ഇടിഞ്ഞതായി ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾ

  • 15/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം ട്രാവൽ ആൻഡ് ടൂറിസം മേഖലയെ പ്രതിഫലിച്ച് തുടങ്ങി. കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ സർക്കാർ ഭാവിയിൽ എന്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ഭീതി മൂലമാണ് പൗരന്മാരും താമസക്കാരും യാത്ര ചെയ്യാൻ മടിക്കുന്നത്. യാത്രയ്ക്കുള്ള ഡിമാൻഡ് 70 ശതമാനം ഇടിഞ്ഞതായി ട്രാവൽ ആൻഡ് ടൂറിസം ഓഫീസുകൾ വ്യക്തമാക്കുന്നത്.

കുവൈത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ മാത്രമല്ല പൗരന്മാരെയും താമസക്കാരെയും യാത്ര ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. മറിച്ച് യാത്ര പോകുന്ന രാജ്യങ്ങളിലെ നിയന്ത്രണങ്ങളും ആളുകളെ ഭീതിപ്പെടുത്തുന്നുണ്ട്. ഈ സാഹചര്യത്തിലും ഇന്ത്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലേക്കാണ് താമസക്കാരുടെ യാത്രാ ആവശ്യകത കൂടുതലുള്ളത്. തുർക്കി, യുഎഇ എന്നിവിടങ്ങളിലേക്കാണ് പൗരന്മാർ കൂടുതലായി യാത്ര ചെയ്യുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News