കൊവിഡിന്റെ പ്രതിസന്ധികൾക്കിടയിലും മാനുഷിക മൂല്യങ്ങൾ കൈവിടാതെ കുവൈത്ത്

  • 15/01/2022

കുവൈത്ത് സിറ്റി: കൊവിഡും അതിന്റെ ജനിതക മാറ്റം വന്ന വകഭേദങ്ങളും ലോകത്തിന്റെ വിവിധയിടങ്ങളിൽ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോൾ മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുള്ള പ്രവർത്തനങ്ങളുമായി കുവൈത്ത്. ദാനത്തിന്റെ മഹത്വം ഉൾക്കൊണ്ട് ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിൽ വലിയ പങ്കാണ് രാജ്യം വഹിക്കുന്നത്. ഈ ആഴ്‌ചയിൽ അഭയാർത്ഥികൾ കുടിയിറക്കപ്പെട്ടവർക്കും ആശ്വാസം നൽകുന്ന പ്രവർത്തനങ്ങൾക്കാണ് ശ്രദ്ധ നൽകിയിരുന്നത്. 

കൊവിഡിനൊപ്പം കനത്ത ശൈത്യവും അവർ താമസിക്കുന്ന സ്ഥലങ്ങൾ ദുരിത പൂർണമായി മാറിയിരുന്നു. ഭക്ഷണവും പാർപ്പിടവും അടക്കമുള്ള കാര്യങ്ങൾ എത്തിച്ച് യെമൻ ഗവർണറേറ്റായ മാരിബിൽ കുടിയിറക്കപ്പെട്ടവർക്കായി അടിയന്തര ദുരിതാശ്വാസമാണ് കുവൈത്തി അൽ റഹ്മ സൊസൈറ്റി നടപ്പാക്കിയത്. ഈ ക്യാമ്പയിനിലൂടെ 20,000-ത്തിലധികം ആളുകൾക്കാണ് സഹായം ലഭിച്ചത്. കുവൈത്തിന്റെ ഈ മഹത്തായ പ്രവർത്തനത്തെ മാരിബിലെ ഐഡിപി ക്യാമ്പുകളുടെ മാനേജ്‌മെന്റ് എക്‌സിക്യൂട്ടീവ് യൂണിറ്റിന്റെ ഡയറക്ടർ സൈഫ് മുഥാന പ്രകീർത്തിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News