പാം മുന്‍ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ തിരികെ ജോലിയില്‍ പ്രവേശിക്കുന്നു.

  • 15/01/2022

കുവൈത്ത് സിറ്റി : രാജ്യത്ത് 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരും ബിരുദധാരികളല്ലാത്തവരുമായ പ്രവാസികളുടെ റെസിഡന്‍സി പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നത്തില്‍ സസ്‌പെന്‍ഡ് ചെയ്ത പബ്ലിക് അതോറിറ്റി ഫോർ മാൻപവർ മുന്‍ ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസയോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധമായി സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാരനെല്ലന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌  തീരുമാനം എടുത്തതെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് മാസത്തേക്കായിരുന്നു ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തിന്‍റെ സസ്‌പെന്‍ഡ് കാലാവധി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇദ്ദേഹം അടുത്ത ഞായറാഴ്ച ജോലിയില്‍ പ്രവേശിക്കും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News