രാജ്യത്ത് പ്രതിദിന കൊവിഡ് കണക്ക് മൂന്നു ലക്ഷത്തിന് മുകളിൽ, മരണനിരക്കിൽ വർധന

  • 23/01/2022


ദില്ലി: രാജ്യത്ത് ഇന്നും കൊവിഡ് കണക്ക് മൂന്ന് ലക്ഷത്തിന് മുകളിലാണ്. പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിദിന കേസുകൾ കുറയുമ്പോഴും കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ദില്ലിയിൽ രോഗികളുടെ എണ്ണം 11000 ആയി കുറഞ്ഞു. അതേസമയം, 7 മാസത്തിനിടയിലെ ഏറ്റവും കൂടിയ മരണമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 

മഹാരാഷ്ട്രയിലും കർണാടകയിലും 40000 ന് മുകളിൽ ആണ് പ്രതിദിന രോഗികൾ.കേരളം, ഗുജറാത്ത്,കർണ്ണാടക, ആന്ധ്ര പ്രദേശ്, തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ വർധനയുണ്ടായി. ഉത്തർപ്രദേശിൽ സ്‌കൂളുകൾ തുറക്കുന്നത് ഈ മാസം 31 വരെ നീട്ടിയിട്ടുണ്ട്. 

തമിഴ്‌നാട്ടിൽ ഇന്ന് സമ്പൂർണ ലോക് ഡൗൺ ആണ്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അത്യാവശ്യ ഘട്ടങ്ങളിൽ കൃത്യമായ രേഖകൾ ഹാജരാക്കിയാൽ മാത്രം യാത്ര അനുവദിയ്ക്കും. ചെന്നൈ നഗരത്തിൽ അൻപതോളം ഇടങ്ങളിൽ പൊലീസ് ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. സബ്വേകൾ, മേൽപ്പാലങ്ങൾ എല്ലാം അടയ്ക്കും. ദീർഘ ദൂര തീവണ്ടികൾ സർവീസ് നടത്തും. ഹോട്ടലുകളിൽ രാവിലെ ഏഴു മുതൽ രാത്രി പത്ത് വരെ ആഹാര വിതരണത്തിന് അനുമതിയുണ്ട്. ഓൺലൈൻ ആഹാര വിതരണ ശൃംഗലയിലെ ജീവനക്കാർക്കും പ്രവർത്തിക്കാം. 

Related News