ടിപിആര്‍ 20ന് മുകളില്‍; ഇന്നലെ 3,06,064 പേര്‍ക്കു കോവിഡ്, സമൂഹ വ്യാപനം സ്ഥിരീകരിച്ച്‌ കേന്ദ്രം

  • 24/01/2022

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 3,06,064 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 27,469 കേസുകൾ കുറവാണിത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപതു ശതമാനത്തിനു മുകളിലെത്തി. 20.75% ആണ് ഇന്നലത്തെ ടിപിആർ. നിലവിൽ രാജ്യത്ത് 22,49,335 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 2,43,495 പേർ രോഗമുക്തി നേടി. 439 പേരാണ് ഈ സമയത്തിനിടെ വൈറസ് ബാധ മൂലം മരിച്ചത്.

കർണാടകയിൽ 24 മണിക്കൂറിനിടെ 50,210 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 22,842 പേർ പുതുതായി രോഗമുക്തി നേടിയപ്പോൾ 19 പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചതായി കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 3,57,796 പേരാണ് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22 ശതമാനം കടന്നു. 22.77 ശതമാനമാണ് നിലവിലെ ടിപിആർ.

ബംഗളൂരുവിൽ 165 പേർക്ക് കൂടി ഒമൈക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ഒമൈക്രോൺ ബാധിതരുടെ എണ്ണം 931 ആയി ഉയർന്നതായി കർണാടക ആരോഗ്യമന്ത്രി കെ സുധാകർ അറിയിച്ചു. ആന്ധ്രാപ്രദേശിൽ പുതുതായി 14,440 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related News