ഫെബ്രുവരി 15-ന് ശേഷം കോവിഡ് കേസുകൾ കുറയുമെന്ന് കേന്ദ്രം, പ്രധാന നഗരങ്ങളിൽ രോഗികൾ കുറയുന്നു

  • 24/01/2022

ന്യൂഡൽഹി: ഫെബ്രുവരി 15-ന് ശേഷം പ്രതിദിന കോവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യമന്ത്രാലയം. പ്രധാനനഗരങ്ങളിൽ രോഗബാധ കുറയുന്നുണ്ടെന്നും വാക്‌സിനേഷനാണ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറച്ചതെന്നും മന്ത്രാലയം പറഞ്ഞു. ഡൽഹിയിൽ ഒരിടവേളയ്ക്കുശേഷം പ്രതിദിന രോഗബാധ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ.

18 വയസ്സിന് മുകളിലുള്ള 74 ശതമാനം ആളുകളും രണ്ടുഡോസ് വാക്‌സിൻ സ്വീകരിച്ചു. 15-18 പ്രായമുള്ള കുട്ടികളിൽ 52 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്നും മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച പുറത്തുവിട്ട ഐ.ഐ.ടി. മദ്രാസിന്റെ പഠനത്തിലും ഇന്ത്യയിലെ അതിതീവ്ര കോവിഡ് വ്യാപനത്തിൽ കുറവ് വരുകയാണെന്ന് സൂചിപ്പിച്ചിരുന്നു. ജനുവരി 14 മുതൽ 21 വരെയുള്ള കാലയളവിൽ ആർ-മൂല്യം (പകർച്ചാ നിരക്ക്) 1.57 ആയി കുറഞ്ഞുവെന്നും അത് ശുഭസൂചകമാണെന്നും ഐ.ഐ.ടി. വ്യക്തമാക്കിയിരുന്നു.

Related News