കയ്യില്‍ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇന്‍ഡോനേഷ്യന്‍ ബാലനെ ഓര്‍മ്മയുണ്ടോ? നോക്കാം ആര്‍ദിയുടെ ഇപ്പോഴത്തെ ജീവിതം

  • 25/01/2022

കയ്യില്‍ സിഗരറ്റുമായി ഇരിക്കുന്ന ഈ ഇന്‍ഡോനേഷ്യന്‍ ബാലനെ ഓര്‍മ്മയുണ്ടോ? ആര്‍ത്തിയോടെ സിഗിരറ്റ് വലിക്കുന്ന രണ്ട് വയസ്സുകാരനെ അത്രപെട്ടെന്ന് ആര്‍ക്കും മറക്കാനാകില്ല.

അന്ന് ആര്‍ദി റിസ്സാലിനെ പലരും നോക്കിയത് അത്ഭുതത്തോടെയാണ്. എന്നാല്‍ ഇന്നത്തെ ആര്‍ദിയുടെ ജീവിതത്തെക്കുറിച്ച്‌ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഇന്ന് അവന് 14 വയസ്സുണ്ട്. അവന്റെ ജീവിതമാകെ മാറിയിരിക്കുന്നു.. കുട്ടിക്കാലത്ത് ദിവസവും 40 തോളം സിഗരറ്റ് വലിച്ചിരുന്ന ഈ കൗമാരക്കാരനിപ്പോള്‍ രാജ്യത്ത് പുകവലിക്കെതിരെ ശബ്ദം ഉയര്‍ത്തുകയാണ്…. ഇത് കേള്‍ക്കുമ്ബോള്‍ പലര്‍ക്കും വിശ്വസിക്കാനാകുന്നില്ലല്ലേ.. നോക്കാം ആര്‍ദിയുടെ ഇപ്പോഴത്തെ ജീവിതം..

സുമാത്രയിലെ ഒരു കുഗ്രാമത്തിലാണ് ആര്‍ദിയുടെ ജനനം. പതിനെട്ട് മാസം മാത്രം പ്രായമുള്ളപ്പോള്‍ അച്ഛനാണ് ആദ്യമായി അര്‍ദിക്ക് സിഗററ്റ് നല്‍കിയത്. കൗതുകത്തില്‍ തുടങ്ങിയ ആ ശീലം വളരെ ദോഷമായി ബാധിക്കുകയും അവന് സിഗിരറ്റ് ഇല്ലാതെ പറ്റാത്ത അവസ്ഥയിലെത്തുകയുമായിരുന്നു. മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പ്പനയായിരുന്നു ആര്‍ദിയുടെ അമ്മയുടെ തൊഴില്‍. മാര്‍ക്കറ്റില്‍ പോകുമ്ബോള്‍ കുഞ്ഞ് അല്‍ദിയെയും ഒപ്പം കൂട്ടാറുണ്ടായിരുന്നു. അവിടെയുള്ള ആളുകളാണ് പുക വലിക്കാന്‍ കുഞ്ഞിനെ പഠിപ്പിച്ചത്. അവിടെ നിന്ന് അവന് സിഗരറ്റും ധാരാളം ലഭിച്ചു. സിഗരറ്റ് കിട്ടാഞ്ഞാല്‍ കലി തുള്ളുന്ന സ്വഭാവമായിരുന്നു, തല ചുമരിലിട്ട് ഇടിക്കും. സ്വയം മുറിവുകള്‍ ഏല്‍പ്പിക്കും. ആര്‍ദിയുടെ വാശിയില്‍ തോല്‍ക്കുന്ന മാതാപിതാക്കള്‍ അവന് സിഗരറ്റ് നല്‍കുകയായിരുന്നു.

അര്‍ദിയുടെ സിഗററ്റ് വലി പ്രശസ്തമായതോടെ സന്നദ്ധസംഘനകളും സര്‍ക്കാരും അന്വേഷിച്ചെത്തി. റീഹാബിലിറ്റേഷന്‍ സെന്ററിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ആസ്വദിച്ച്‌ പുകവലിച്ച്‌ നില്‍ക്കുന്ന സ്വന്തം ഫോട്ടോ കണ്ടാല്‍ ഇപ്പോള്‍ അവനുപോലും വിശ്വസിക്കാനാവുന്നില്ല. തന്റെ കൊച്ചുവണ്ടിയില്‍ ഇരുന്ന് പുകവലിച്ചുകൊണ്ടിരിക്കുന്ന ആ ഇന്തോനേഷ്യക്കാരന്‍ പയ്യന്‍ ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ്.

ഏറെ നാളത്തെ പരിശ്രമത്തിനൊടുവിലാണ് അര്‍ദിയെ ഈ അവസ്ഥയില്‍ ആക്കിയെടുത്തത്. സിഗററ്റ് നല്‍കിയില്ലെങ്കില്‍ വാശിപിടിച്ച്‌ ബഹളം വച്ച്‌ നടന്ന തങ്ങളുടെ മകനാണ് ഇതെന്ന് മാതാപിതാക്കള്‍ക്കും വിശ്വസിക്കാനാവുന്നില്ല. സിഗരറ്റുവലിയും അമിതമായ തീറ്റയും അര്‍ദിയെ പൊണ്ണത്തടിയനാക്കിയിരുന്നു. ഇപ്പോഴിതാ പുതിയ രൂപത്തിലുള്ള അര്‍ദിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും. മെലിഞ്ഞ് സുന്ദരനായിരിക്കുന്നു അര്‍ദി. പുകവലി ഉപേക്ഷിക്കാനുള്ള ആ തീരുമാനം എന്നെ സംബന്ധിച്ച്‌ വളരെ കഠിനം തന്നെയായിരുന്നുവെന്നാണ് ആര്‍ദി പറയുന്നത്.

ഒരിക്കലും മകനെ പഴയ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടു വരാന്‍ സാധിക്കില്ലെന്നു പറഞ്ഞു വിലപിച്ച, സിഗരറ്റിനു വേണ്ടി വാശി പിടിക്കുന്ന, അക്രമം കാണിക്കുന്ന മകനു മുന്നില്‍ തോറ്റു കൊടുക്കേണ്ടി വന്ന ഒരമ്മയായിരുന്നു ആര്‍ഡിയുടേത്. അന്നവര്‍ അവരെ തന്നെ ശപിച്ചു. എന്നാല്‍ ഇന്ന് ആ അമ്മ മകനെ തന്നോടൊപ്പം ചേര്‍ത്തു പിടിച്ച്‌ അഭിമാനിക്കുകയാണ്. ഇന്‍ഡോനേഷ്യയില്‍ ഏതാണ്ട് 267000 കുട്ടികള്‍ ഇപ്പോഴും പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അടിമകളാണെന്നാണ് കണക്കുകള്‍ പറയുന്നത്. പുക വലിക്കുന്ന ശീലമുള്ള മറ്റു കുട്ടികളെ അതില്‍ നിന്നു മോചിതരാക്കാനുള്ള യജ്ഞത്തിലാണ് ഇപ്പോള്‍ അല്‍ദി.

Related News