സ്‌കൂളിൽ വിദ്യാർഥിയെ ചുംബിച്ച് അധ്യാപിക, ദൃശ്യങ്ങൾ പ്രചരിച്ചു; അന്വേഷണത്തിന് ഉത്തരവ്

  • 26/01/2022

മൈസൂരു: സ്‌കൂളിൽ വിദ്യാർഥിയെ ചുംബിച്ച അധ്യാപികയ്ക്കെതിരേ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. മൈസൂരു ജില്ലയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം.

ആളൊഴിഞ്ഞ മുറിയിലാണ് അധ്യാപികയും വിദ്യാർഥിയും ചുംബിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ മറ്റൊരു വിദ്യാർഥി പകർത്തി.

പിന്നീട് സാമൂഹികമാധ്യമത്തിലൂടെ ഇത് പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ നാട്ടുകാർ അധ്യാപികയ്ക്കെതിരേ സ്‌കൂൾ അധികൃതർക്ക് പരാതി നൽകി. തുടർന്നാണ് വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അധ്യാപികയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു. വിദ്യാർഥിയെ തിരിച്ചറിഞ്ഞിട്ടില്ല.

Related News