മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്രജലകമ്മീഷൻ

  • 27/01/2022

ദില്ലി:  മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷൻ. സുപ്രീംകോടതിയിലാണ് ഇക്കാര്യം കേന്ദ്രജലകമ്മീഷൻ അറിയിച്ചത്. 2010-12 കാലയളവിലാണ് ഏറ്റവും ഒടുവിൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടന്നത്. 

സുരക്ഷാ പരിശോധന നടത്തി പത്ത് കൊല്ലം പിന്നിട്ട സാഹചര്യത്തിൽ വീണ്ടും പരിശോധന നടത്തണം എന്ന നിലപാട് കേന്ദ്ര ജലകമ്മീഷൻ സുപ്രീംകോടതിയിൽ അറിയിച്ചത്.

Related News