വിലകൂടിയ സാരി കത്തിപ്പോയെന്ന് തയ്യൽക്കാരി; നഷ്ടപരിഹാരം നൽകാൻ രണ്ട് വർഷത്തിന് ശേഷം കോടതി ഉത്തരവ്

  • 29/01/2022

ബംഗളൂരു: വിലകൂടിയ സാരി നശിപ്പിച്ച പരാതിയിൽ തയ്യൽക്കാരി നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധി. രണ്ട് വർഷത്തോളം നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് വൃദ്ധദമ്ബതികൾ കേസ് ജയിച്ചത്. സാരിയുടെ വിലയായ 21,975രൂപയ്ക്ക് പുറമേ 10,000രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി.

2019 ഓഗസ്റ്റിലാണ് ഇവാനി ഭാര്യ മംഗള ഇവാനിക്കായി സാരി വാങ്ങിയത്. രണ്ട് മാസത്തിന് ശേഷം സാരിക്ക് ഫോൾ പിടിപ്പിക്കാനായി അടുത്തുള്ള തയ്യൽക്കാരിയായ ദിവ്യയെ ഏൽപ്പിച്ചു. കുറച്ച് ദിവസങ്ങൾക്ക് ശേഷം സാരി കത്തിപ്പോയെന്ന് ദിവ്യ ഇവരെ വിളിച്ചറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദമ്ബതികൾ തയ്യൽക്കാരന് നോട്ടീസ് അയച്ചത്.

ദമ്ബതികൾ തന്നെ ഏൽപ്പിച്ച സാരി കൈയിൽ കിട്ടിയപ്പോൾ തന്നെ കത്തിയിരിക്കുകയായിരുന്നെന്ന് ദിവ്യ വാദിച്ചെങ്കിലും ഫലമുണ്ടായില്ല. ബംഗളൂരു ഉപഭോക്തൃ കോടതിയാണ് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി നിർദേശം.

Related News