രാജ്യത്ത് കൊവിഡ് കേസുകളിലെ വർധന തുടരുന്നു; ക്ലിനിക്കൽ ഒക്യൂപെൻസി നിരക്ക് കുറവ്

  • 30/01/2022


കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിലെ വർധന തുടരുന്നു. എന്നാൽ, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലെ സ്ഥിരത ആശ്വാസം നൽകുന്നുണ്ട്. ഏഴ് ദിവസത്തെ ക്വാറന്റൈൻ കാലാവധി കഴിഞ്ഞ നടത്തുന്ന പിസിആർ പരിശോധനകളിൽ പൗരന്മാരും താമസക്കാരും പൊസിറ്റീവ് ആകുന്നതാണ് കൊവിഡ് കേസുകളിലെ വർധനയ്ക്ക് കാരണമെന്നാണ് ആരോ​ഗ്യ വൃത്തങ്ങൾ പറയുന്നത്. തുടർച്ചയായ രണ്ടാമത്തെ ദിവസവും രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ അയ്യായിരം  കടന്നു.

5808  പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 84  പേരെയാണ് തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ചത്. കൊവിഡ് വാർഡുകളിൽ ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ചെറിയ വർധനയുണ്ടായിട്ടുണ്ട്. നിലവിൽ 469  പേരെയാണ് കൊവിഡ് വാർഡുകളിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. നിലവിൽ 16.6  ശതമാനമാണ് ടെസ്റ്റ് പൊസിറ്റിവിറ്റി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News