ഫൈബർ ഒപ്ടിക് പ്രോജക്ട് മൂന്നാം ഫേസ് പ്രതിസന്ധി നേരിടുന്നു

  • 30/01/2022

കുവൈത്ത് സിറ്റി: ഫൈബർ ഒപ്ടിക് നെറ്റ്വർക്ക് മൂന്നാം ഫേസ് വെല്ലുവിളി നേരിടുകയാണെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിൻ്റെ വെളിപ്പെടുത്തൽ. 120,000 ഭവന യൂണിറ്റുകളുള്ള 90 റെസിഡൻഷ്യൽ പ്രദേശങ്ങൾ ലക്ഷ്യമിടുന്നതാണ് ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് പദ്ധതിയുടെ മൂന്നാം ഘട്ടം. രാജ്യം അനുഭവിക്കുന്ന ബജറ്റ് കമ്മിയാണ് ഈ തകർച്ചയുടെ നേരിട്ടുള്ള കാരണമെന്നാണ് വൃത്തങ്ങൾ പറഞ്ഞു

കൊവിഡ് 19 മഹാമാരി കാരണം ഒരു വർഷത്തേക്ക് നിർത്തിവച്ച പദ്ധതിയുടെ കൺസൾട്ടൻസി പ്രവർത്തനങ്ങൾ  2020 ഡിസംബർ 13ന് പുനരാരംഭിച്ചതായി വൃത്തങ്ങൾ വിശദീകരിച്ചു. പദ്ധതി ആരംഭിക്കുന്നതിനുള്ള അനുമതിക്കായി മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. 2008 മെയിലാണ് മൂന്ന് ഘട്ടങ്ങളുള്ള ഫൈബർ ഒപ്ടിക് പ്രോജക്ട് പ്രഖ്യാപിച്ചത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News