അദലിയ പാർക്കിലെ പ്രദർശനം നിർത്തിച്ച് കുവൈത്ത് മുനസിപ്പാലിറ്റി

  • 30/01/2022

കുവൈത്ത് സിറ്റി: അദലിയ പാർക്കിലെ പ്രദർശനം നിർത്തിച്ച് കുവൈത്ത് മുനസിപ്പാലിറ്റി അറിയിച്ചു. ക്യാപിറ്റൽ മുനസിപ്പാലിറ്റിയിലെ വയലേഷൻസ് റിമൂവൽ വിഭാഗം അദാലിയ പാർക്കിൽ നടന്ന പ്രദർശനം പരിശോധിച്ചു. എക്സിബിഷന് ലൈസൻസ് നൽകിയപ്പോഴുള്ള വ്യവസ്ഥകളും നിയന്ത്രണങ്ങളും ലംഘിച്ചതായി കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു. എക്‌സിബിഷന്റെ സംഘാടകൻ ലൈസൻസിൽ നിർദേശിച്ചതിലും കൂടുതൽ സ്ഥലം ഉപയോ​ഗിക്കുകയും ഉച്ചഭാഷിണികൾ ഉപയോഗിക്കുകയും ചെയ്തു.

കൂടാതെ ആരോഗ്യ നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിക്കാത്തത് അടക്കമുള്ള നിയമലംഘനങ്ങൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് എക്സിബിഷൻ നിർത്തിക്കുകയും ലൈസൻസ് റദ്ദാക്കിയതെന്നും അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണത്തോടെ സ്ഥലം ഒഴിപ്പിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News