അമർജവാൻ ജ്യോതി വിവാദം മൻകീ ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി

  • 30/01/2022

ദില്ലി: അമർ ജവാൻ ജ്യോതി വിവാദം മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പല വിരമിച്ച സൈനികരും വിഷയത്തിൽ തനിക്ക് കത്തെഴുതി. അമർജവാൻ ജ്യോതി പോലെ വീരമൃത്യു വരിച്ച സൈനീകരുടെ സംഭാവനകളും അനന്തമാണ്. എല്ലാവരു അവസരം ലഭിക്കുമ്പോൾ ദേശീയ യുദ്ധസ്മാരകം സന്ദർശിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുണ്ടെന്നും വാക്‌സിനിലുള്ള വിശ്വാസം വർധിക്കുന്നത് പ്രത്യാശ നൽകുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു

മോദിയുടെ വാക്കുകൾ - 
കൊവിഡിൻറെ പുതിയ തരംഗത്തോട് രാജ്യം വിജയകരമായി പൊരുതുകയാണ്. കൊവിഡ് കേസുകൾ കുറയുന്നത് നല്ല സൂചന. ആളുകൾക്ക് വാക്‌സിനിൽ വിശ്വാസം വർധിക്കുന്നത് പ്രത്യാശ നൽകുന്നതാണ്. ആസാദി കാ അമൃത മഹോത്സവം ഇന്ത്യയിൽ മാത്രം ഒതുങ്ങുന്ന ആഘോഷമല്ല.സുഹൃത്ത് രാജ്യങ്ങളിൽ നിന്നടക്കം ആശംസകൾ ലഭിക്കുന്നു. 

രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു കോടിയോളം കുട്ടികൾ അവരുടെ ചിന്തകൾ പോസ്റ്റ് കാർഡിൽ അയച്ചു. അതിൽ ഒരു കുട്ടി പറഞ്ഞത് ഭീകര മുക്തമായ സുസ്ഥിര ഇന്ത്യ വേണം എന്നാണ്.  ഈ പോസ്റ്റു കാർഡുകളിൽ യുവത്വത്തിൻറെ കാഴ്ചപ്പാടുകളാണ് പ്രതിഫലിക്കുന്നത്. ശ്രദ്ധിക്കപ്പെടാത്ത പലർക്കും ഇത്തവണ പത്മ അവാർഡുകൾ ലഭിച്ചു.

Related News