ബിജെപിയുമായി വീണ്ടും സഖ്യം; വാർത്തകൾ പൂർണമായും നിഷേധിച്ച് ശിവസേന

  • 30/01/2022

വീണ്ടും സഖ്യത്തിനായി ബിജെപിയും ശിവസേനയും തമ്മിൽ ചർച്ചകൾ നടക്കുന്നുവെന്ന വാർത്തയെ പൂർണമായും തള്ളി ശിവസേന എംപി സഞ്ജയ് റാവത്ത്.

മഹാ വികാസ് അഖാഡിയാണ് മഹാരാഷ്ട്രയുടെ രാഷ്ട്രീയ ഭാവിയെന്ന് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു റാവത്തിന്റെ പ്രസ്താവന. പാർട്ടി മുഖപത്രമായ സാമനയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ശിവസേന, എൻ സി പി, കോൺഗ്രസ് സഖ്യമായ മഹാ വികാസ് അഖാഡിയാണ് മഹാരാഷ്ട്രയുടെ ഭാവിയെന്ന് ഉദ്ധവ് താക്കറെയും മുൻപ് പറഞ്ഞിരുന്നു.

ശിവസേന രാഷ്ട്രീയമായി വളർന്നത് ബിജെപിയുമായി സഖ്യം ചേർന്നതിലൂടെയാണെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞത് വിവാദമായിരുന്നു. ബിജെപിയ്ക്കൊപ്പം സഖ്യം ചേർന്ന് 25 വർഷങ്ങൾ ശിവസേന പാഴാക്കിയെന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രസ്താവന. 2019ലെ മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് സമയത്താണ് ശിവസേന ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുന്നത്.

Related News