കേന്ദ്ര ബജറ്റ് നാളെ; പ്രതീക്ഷ സാമ്പത്തിക ഉത്തേജന പാക്കേജുകളിൽ, ആരോഗ്യ മേഖലക്ക് മുൻഗണന സാധ്യത

  • 30/01/2022

ദില്ലി: ധനമന്ത്രി നിർമല സീതാരാമൻ നാളെ പാർലമെൻറിൽ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് പ്രതിസന്ധിക്ക് ശേഷം കരകയറാൻ ശ്രമിക്കുന്ന സാന്പത്തികരംഗത്തെ ഉത്തേജിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ചുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും പൊതുവിൽ പ്രതീക്ഷിക്കപ്പെടുന്നുണ്ട്

ക്ഷേമ പദ്ധതികൾക്കൊപ്പം സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ, ഘടനാപരമായ പരിഷ്‌കാരങ്ങൾ നിർമ്മല സീതാരാമൻറെ 2022 ബജറ്റിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരിക്കുകയാണ് വ്യവസായ ലോകം. ജിഡിപിയുടെ കുതിപ്പും നികുതി വരുമാനവും ആത്മവിശ്വാസമുയർത്തുന്നത് വലിയ പ്രഖ്യാപനങ്ങൾക്ക് സർക്കാരിന് കരുത്ത് പകരുന്നതാണ്. 

ആദായ നികുതി സ്ലാബുകളിൽ ആശ്വാസ പകരുന്ന പ്രഖ്യാപനങ്ങളുണ്ടാകുമോയെന്നതാണ് മധ്യവർഗ ഇന്ത്യയുടെ ആകാംഷ. ഈ ബജറ്റിലെ ഏറ്റവും വലിയ പ്രഖ്യാനം നികുതി ഇളവായിരിക്കുമെന്ന് കരുതുന്ന സാമ്പത്തിക വിദ്ഗധരും കുറവല്ല. കർഷക സമരം, നിയമസഭ തെരഞ്ഞെടുപ്പുകൾ, തൊഴിലില്ലായ്മ എന്നീ വിഷയങ്ങളെ ഈ ബജറ്റിൽ സർക്കാരിന് കാര്യമായി പരിഗണിക്കേണ്ടതുണ്ട്.

Related News