രാജ്യത്ത് 1,72,433 കൊവിഡ് കേസുകൾ കൂടി; 1008 മരണം, ടിപിആർ 11 %

  • 03/02/2022

ദില്ലി: രാജ്യത്ത് പുതിയ 1,72,433 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കണക്കിൽ കഴിഞ്ഞ ദിവസത്തേക്കാൾ ആറ് ശതമാനം വർധനവ് ഉണ്ടായി. 24 മണിക്കൂറിനിടെ 1008 പേർ രോഗബാധിതരായി മരിച്ചു. 2,59,107 പേർക്കാണ് രോഗമുക്തി. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് 9.26 ശതമാനത്തിൽ നിന്ന് 11 ആയി ഉയർന്നു.

ഇതിനിടെ 15 മുതൽ 18 വയസ് വരെയുള്ളവരിൽ രണ്ടാം ഡോസ് വാക്‌സിൻ വിതരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചു. ജനുവരി മൂന്നിനാണ് 15 മുതൽ 18 വയസുവരെയുള്ള വിഭാഗക്കാർക്ക് വാക്‌സിൻ വിതരണം ആരംഭിച്ചത്. ഇതിൽ കോവാക്‌സിൻ എടുത്തവരിൽ 28 ദിവസം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിർദേശം.

Related News