സിൽവർലൈൻ; നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേമന്ത്രി

  • 04/02/2022

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്കായി നിലവിൽ ഭൂമി ഏറ്റെടുക്കാനാവില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. അന്തിമ ലൊക്കേഷൻ സർവേ, ലാന്റ് പ്ലാൻ അനുമതി എന്നിവ ഇല്ലാതെ ഭൂമി ഏറ്റെടുക്കാൻ കഴിയില്ല. പദ്ധതിയിലെ ഗുരുതരമായ പിഴവുകൾ ഈ ശ്രീധരൻ ചൂണ്ടിക്കാട്ടിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു. 

കേന്ദ്രമന്ത്രി വി മുരളീധരൻ, മെട്രോമാൻ ഈ ശ്രീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, പി.കെ.കൃഷ്ണദാസ് തുടങ്ങിയവരുൾപ്പെടുന്ന ബി.ജെ.പിയുടെ പ്രതിനിധി സംഘമാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. 

റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ആശങ്കകൾ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. ഭൂമിയേറ്റെടുക്കാനുള്ള അനുമതിയില്ലെന്ന് റെയിൽവേമന്ത്രി പറഞ്ഞതായി വി മുരളീധരൻ വ്യക്തമാക്കി. കെ റെയിലിന് നിലവിലെ ഡിപിആർ അപര്യാപ്തമാണ്. പദ്ധതി പൂർത്തിയാക്കാൻ 10-12 വർഷം വരെ വേണ്ടിവരുമെന്ന് ഇ ശ്രീധരൻ പറഞ്ഞു.

Related News