കാറിൽ തനിച്ചാണെങ്കിൽ മാസ്‌ക് വേണ്ട; കോടതി ഇടപെടലിന് പിന്നാലെ മാറ്റവുമായി ദില്ലി

  • 04/02/2022

കാറിൽ തനിയെ ഇരിക്കുന്ന ആൾക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറിൽ അമ്മയ്‌ക്കൊപ്പമിരുന്ന് കാപ്പികുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആൾക്ക് പിഴയിട്ടതും വലിയ വിമർശനത്തിന് കാർ ഓടിക്കുമ്പോൾ വാഹനത്തിൽ  തനിയെ ആണെങ്കിൽ മാസ്‌ക് ധരിക്കേണ്ടെന്ന് ദില്ലി. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിൻറെ ഭാഗമായാണ് തീരുമാനം. ദില്ലി ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ചില നിയന്ത്രണങ്ങൾ വിചിത്രമെന്ന് ദില്ലി ഹൈക്കോടതി നിരീക്ഷണത്തിന് പിന്നാലെയാണ് തീരുമാനം.

കാറിൽ തനിയെ ഇരിക്കുന്ന ആൾക്ക് മാസ്‌ക് ധരിച്ചില്ലെന്ന് കാണിച്ച് പിഴ ഈടാക്കിയതും കാറിൽ അമ്മയ്‌ക്കൊപ്പമിരുന്ന് കാപ്പികുടിക്കുന്നതിനായി മാസ്‌ക് താഴ്ത്തിയ ആൾക്ക് പിഴയിട്ടതും വലിയ വിമർശനത്തിന് കാരണമായിരുന്നു. ഇത്തരം വിചിത്രമായ നിയന്ത്രണങ്ങൾ പിൻവലിച്ചുകൂടേയെന്ന് കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. നേരത്തെ രാജ്യ തലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ദില്ലിയിലെ കൊവിഡ് അനുബന്ധിയായ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു.

സ്‌കൂളുകൾക്കും കോളേജുകൾക്കും നിയന്ത്രണങ്ങളോടെ തുറക്കാൻ അനുമതി നൽകി. ഒമ്പത് മുതൽ 12 ക്ലാസുകൾ ഫെബ്രുവരി 7 മുതൽ തുറന്ന് പ്രവർത്തിപ്പിക്കാം. വാക്‌സീൻ സ്വീകരിക്കാത്ത അധ്യാപകർക്ക് സ്‌കൂളുകളിൽ പ്രവേശനമുണ്ടാകില്ല. ജിമ്മുകൾക്കും നിയന്ത്രണങ്ങളോടെ പ്രവർത്തനാനുമതിയുണ്ട്.

Related News