ഇന്റർനെറ്റ് കേബിൾ തകരാർ ; ഫെബ്രുവരി ഒമ്പതിന് പൂർത്തിയാകുമെന്ന് കമ്പനി

  • 06/02/2022


കുവൈത്ത് സിറ്റി: സബ്മറൈൻ കേബിളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഫാൽക്കൺ അന്തർവാഹിനി കേബിളിന്റെ ഉടമയായ കമ്പനിയിൽ നിന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷന് റിപ്പോർട്ട് ലഭിച്ചു. തകരാറിലായ കേബിളുകൾ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ട് ആണ് ലഭിച്ചിട്ടുള്ളത്. യെമനിലെ സ്റ്റേഷൻ വീണ്ടും സർവ്വീസ് ആരംഭിച്ചിട്ടുണ്ട്. ഇന്റർനെറ്റ് ട്രാഫിക് സേവനങ്ങളുടെ കേബിളുകളുടെ അറ്റകുറ്റപണികൾ നല്ല വേഗതയിൽ പുരോഗമിക്കുകയാണ്.

ഫെബ്രുവരി ഒമ്പതിന് കേബിളിലെ സർവ്വീസ് പൂർത്തിയാക്കി സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി അറിയിച്ചു. കുവൈത്തിലെ ഇന്റർനെറ്റ് ട്രാഫിക് തകരാറിലായ കേബിളിൽ നിന്ന് മറ്റ് അന്താരാഷ്ട്ര ട്രാക്കുകളിലേക്കും കേബിളുകളിലേക്കും ചുരുങ്ങിയ സമയത്തിനുള്ളിൽ ട്രാഫിക് കൈമാറ്റം പൂർത്തിയാക്കിയ ശേഷം ട്രാഫിക്ക് സാധാരണ നിലയിലായതായും അതോറിറ്റി അറിയിച്ചു. കേബിൾ തകരാറിനെത്തുടർന്ന് കുവൈത്തിന്റെ ഇന്റർനെറ്റ് വേഗത ഗണ്യമായി കുറഞ്ഞിരുന്നു 


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News