ബെനൈദ്‌ അൽ ഘർ മേഖലയിൽ പരിശോധന നടത്തി ​ഗവർണർ; നിയമലംഘനങ്ങൾക്കെതിരെ നടപടി

  • 06/02/2022


കുവൈത്ത് സിറ്റി: ഗവർണറേറ്റിന്റെ എല്ലാ മേഖലകളിലെയും നിയമ ലംഘനങ്ങൾ പൂർണമായി ഇല്ലാതാക്കുന്നതാണ് സുപ്രധാന ലക്ഷ്യമെന്ന് ക്യാപിറ്റൽ ​ഗവർണർ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. നിയമങ്ങൾ കർശനമായി നടപ്പാക്കും. പൊതു സ്വത്തിനെ നശിപ്പിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബെനൈദ്‌ അൽ ഘർ മേഖലയിൽ നടത്തിയ സന്ദർശനത്തിന് ശേഷമായിരുന്നു ​ഗവർണറിന്റെ പ്രതികരണം. ​ഗവർണറേറ്റിലെ ശുചിത്വ വിഭാ​ഗം ജനറൽ സുപ്പർവൈസർ സലാഹ് അൽ ഫർഹാനും ​ഗവർണർക്കൊപ്പം പരിശോധന നടത്തി.

​ഗവർണറേറ്റിലെ ഒരു സ്ക്വയറിൽ അശ്രദ്ധമായി കാറുകൾ പാർക്ക് ചെയ്യുന്ന ശ്രദ്ധിയിൽപ്പെട്ടു. ഇത്തരത്തിൽ പൊതു സ്ഥലം കയ്യേറിയുള്ള നിയമലംഘനങ്ങൾ ബന്ധപ്പെട്ട അതോറിറ്റികളുമായുള്ള സഹകരണത്തോടെ അവസാനിപ്പിക്കും. പ്രദേശത്തെ ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ അവസാനിപ്പിക്കുന്നതിനായി തുടർപരിശോധനകളും നടത്തും. ഷുവൈക്ക് ഇൻഡസ്ട്രിയൽ പ്രദേശത്തെയും കയ്യേറ്റങ്ങൾ അവസാനിപ്പിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News