ആഫ്രിക്കൻ നേഷൻസ് ഫൈനല്‍ ; ആഘോഷങ്ങൾ നടത്തി നിയമം ലംഘിച്ചാൽ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം

  • 06/02/2022

കുവൈത്ത് സിറ്റി : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആഘോഷങ്ങൾ നടത്തി നിയമം ലംഘിച്ചാൽ നാടുകടത്തൽ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇന്ന് രാത്രി നടക്കുന്ന ആഫ്രിക്കൻ നേഷൻസ് കപ്പിലെ ഫൈനലില്‍ ഈജിപ്ത് - സെനഗൽ മത്സരം നടക്കുന്നതിന്‍റെ പാശ്ചാത്തലത്തിലാണ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വ്യാഴാഴ്ച ആഫ്രിക്കൻ നേഷൻസ് കപ്പ് സെമിഫൈനൽ മത്സരത്തിൽ കാമറൂണിനെതിരെ ഈജിപ്തിന്റെ വിജയാഘോഷം രാവേറെ നീണ്ടുനിന്നിരുന്നു. 

ഈജിപ്ഷ്യൻസ് കൂടുതലുള്ള ഫർവാനിയ, ഖൈത്താന്‍, ഹവല്ലി, സാൽമിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് രാത്രി സുരക്ഷാ സംഘത്തെ വിന്യസിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.ഗതാഗതം തടസ്സപ്പെടുത്തുന്നതോ, പൊതു ധാർമികത ലംഘിക്കുന്നതോ,ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നതോ ആയ പ്രവൃത്തികൾ നടത്തിയാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും പിടികൂടുന്നവരെ നാടുകടുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ആഭ്യന്തര മന്ത്രാലയവുമായി സഹകരിക്കാൻ പൗരന്മാരോടും താമസക്കാരോടും അധികൃതര്‍ ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News