അധിക തുക ഈടാക്കുന്ന റെസ്റ്റോറന്റുകള്‍ക്കെതിരെ മുന്നറിയിപ്പ് നൽകി വാണിജ്യ വ്യവസായ മന്ത്രാലയം

  • 06/02/2022

കുവൈത്ത് സിറ്റി : ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും  അധിക തുക  ഈടാക്കിയാല്‍  ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം മുന്നറിയിപ്പ് നൽകി. നേരത്തെ റെസ്റ്റോറന്റില്‍ നിന്നും ഷോപ്പുകളില്‍ നിന്നും ബില്ലില്‍ രേഖപ്പെടുത്തിയ തുകയേക്കാളും കൂടുതല്‍ തുട ഈടാക്കിയതായി നിരവധി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. അധിക തുക ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പരാതി നൽകണമെന്ന്  മന്ത്രാലയം ആവശ്യപ്പെട്ടു. ഉപയോക്താക്കൾക്ക് പരാതിയോടൊപ്പം കടയിൽ നിന്നുള്ള ബില്ലും പരാതിയില്‍ സമര്‍പ്പിക്കാം. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News