ലതാ മങ്കേഷ്‌കറിന് ആദരമർപ്പിച്ച് ഇന്ത്യൻ എംബസി

  • 06/02/2022

കുവൈത്ത് സിറ്റി: ഇന്ത്യയുടെ വാനമ്പാടി ഭാരത രത്നം  ലതാ മങ്കേഷ്‌കറിന് ആദരമർപ്പിച്ച് ഇന്ത്യൻ എംബസി. എംബസിയിലെ ഇന്ത്യൻ ദേശീയ പതാക ഗായികയോടുള്ള ആദരസൂചകമായി പകുതി താഴ്ത്തിക്കെട്ടി. 

ഇതിഹാസ ഗായികയോടുള്ള ആദരസൂചകമായി ഫെബ്രുവരി 6 ( ഞായറാഴ്ച)    മുതൽ ഫെബ്രുവരി 7 (തിങ്കളാഴ്‌ച) വരെ 2  ദിവസത്തെ ദുഃഖാചരണം നടത്താൻ ഇന്ത്യാ ഗവൺമെന്റ് തീരുമാനിച്ചതായി സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.  ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയത് കൂടാതെ ഔദ്യോഗിക ആഘോഷ പരിപാടികളും  വേണ്ടെന്ന് വച്ചിട്ടുണ്ട്.

2001ലാണ് പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന നൽകി രാജ്യം ലതാ മങ്കേഷ്കറിനെ ആദരിച്ചത്.  എം എസ് സുബ്ബലക്ഷ്മിയ്ക്ക് ശേഷം ഭാരത് രത്ന ലഭിക്കുന്ന രണ്ടാമത്തെ ഗായികയാണ് ലതാ മങ്കേഷ്കർ.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News