പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർത്ഥി ചന്നി തന്നെ; പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

  • 06/02/2022

ചണ്ഡീഗഡ്: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചരൺജിത് സിംഗ് ചന്നിയെ പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലുധിയാനയിൽ ഒരു വെർച്വൽ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

ഫെബ്രുവരി 20ന് നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉടൻ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ആഴ്ച ജലന്ധറിൽ ഒരു വെർച്വൽ റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പാർട്ടിയുടെ മുഖ്യമന്ത്രിയായി ആരെ തിരഞ്ഞെടുത്താലും തങ്ങൾ പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും നേരത്തെ തന്നെ നേതൃത്വത്തിന് ഉറപ്പ് നൽകിയിരുന്നു.

മുതിർന്ന നേതാവ് അമരീന്ദർ സിങ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് പാർട്ടിക്ക് പുറത്തുപോയതോടെയാണ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത്.

Related News